Kerala

കടയ്ക്കാവൂര്‍ പോക്‌സോ കേസ്;അമ്മയുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നൽകിയ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് വേഗത്തിൽ ഹർജി പരിഗണിക്കാനുള്ള തീരുമാനം.ഇതേ തുടർന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് പോക്സോ കേസിൽ കുട്ടിയുടെ അമ്മയുടെ ജാമ്യത്തിനായുള്ള ശ്രമങ്ങൾ.

അതേസമയം പോക്സോ കേസിലെ ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പോലീസ് കത്ത് നൽകി. മെഡിക്കൽ ബോർഡിൽ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ സംഘമാണ് ഉണ്ടാവുക. കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐ ജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ.കുട്ടിയുടെ വിശദ മെഡിക്കൽ പരിശോധന കൂടി പൂർത്തിയായ ശേഷമാകും നടപടികൾ പൂർത്തീകരിക്കുക.ഭര്‍ത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പോലിസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

അതേസമയം കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ അന്വേഷണത്തിന്റെ ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഐജി വ്യക്തമാക്കി.കേസിലെ വിശദമായ വിവരങ്ങൾ തേടുന്നതിന്‍റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ച്ച പറ്റിയോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കടയ്ക്കാവൂർ എസ്ഐയെ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *