Kerala

കടയില്‍ പോയി വരാന്‍ വൈകി;തൈക്കൂടത്ത് 8 വയസുകാരനെ ക്രൂരമായി പൊള്ളിച്ചു,പ്രതി അറസ്റ്റില്‍

എറണാകുളം:മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത.കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയെന്നാരോപിച്ചാണ് മൂന്നാം ക്ലാസ്സുകാരന്‍റെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചത്.സഹോദരിയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നയാൾ തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു.കേസുമായി ബന്ധപ്പെട്ട് അങ്കമാലി സ്വദേശിയായ പ്രിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ ഇയാൾ എട്ടു വയസുകാരനെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.മരട് പൊലീസിന്റെ അന്വേഷണത്തിൽ കഴിഞ്ഞ ഒരുവര്ഷത്തോളമായി സത്യമാണെന്ന് കണ്ടെത്തി.

കുട്ടിയുടെ സഹോദരീഭർത്താവെന്നാണ് ഇയാൾ സ്വയം അവകാശപ്പെടുന്നത്. എന്നാൽ എട്ട് വയസ്സുകാരന്‍റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽത്തന്നെ ഇതുവരെ വ്യക്തത വന്നിട്ടില്ല. അക്കാര്യത്തിൽ വ്യക്തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *