Kerala

കണിച്ചാറിൽ ഒന്‍പത് വയസുകാരന് പീഡനം; പ്രതി പോലീസ് പിടിയിൽ

കേളകം: ഒൻപതു വയസുകാരനെ പ്രലോഭിപ്പിച്ച് താമസ മുറിയിൽ എത്തിച്ച് പീഡിപ്പിച്ച ജെ.സി.ബി ഓപ്പറേറ്റർ പോലീസ് പിടിയിൽ. കണിച്ചാർ സ്വദേശി സി.കെ രാജീവനെ (41) പോലീസ് അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ 13നും മറ്റൊരു ദിവസവുമാണ് സംഭവം നടന്നത്. ഉദയഗിരിയിൽ കൺസ്ട്രക്ഷൻ ജോലിക്കെത്തിയ പ്രതി ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ കേസെടുത്ത പോലിസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *