Kerala

‌‌ശിവശങ്കർ കൂടുതൽ കുരുക്കിലേക്ക്;ഡോളർ കടത്തുകേസിൽ പ്രതിചേർക്കാനൊരുങ്ങി കസ്റ്റംസ്

ഡോളർ കടത്തുകേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ പ്രതിയാക്കാൻ നടപടിയാരംഭിച്ച് കസ്റ്റംസ്. സ്വർണ കള്ളക്കടത്ത് കേസ് പുറമെയാണ് ഡോളർ കടത്തുകേസിലും എം.ശിവശങ്കറെ പ്രതിയാക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരാണു ഡോളർ കടത്തു കേസിൽ നിലവിലുള്ള പ്രതികൾ.

സ്വപ്നയുടെയും സരിത്തിന്റെയും നൽകിയ മൊഴികളെ തുടർന്ന് കസ്റ്റംസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണു ശിവശങ്കറിനെയും പ്രതി ചേർക്കാൻ തീരുമാനമെടുത്തത്. ദുബായിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ഡോ.കിരണിനെ കഴിഞ്ഞ ദിവസം ദുബായിൽനിന്നു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

യുഎയിലെ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു കേരളത്തിലെ ചില ഉന്നതർ ഡോളർ കടത്തിയെന്നും ഇൗ പണം ദുബായിൽ ഏറ്റുവാങ്ങിയതു കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയും സരിത്തും നൽകിയ മൊഴി. നേരത്തേ ഐടി മിഷനിൽ ജോലിചെയ്തിരുന്ന കിരണിനെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അടക്കമുള്ള ഉന്നതർക്ക് പരിചയപ്പെടുത്തിയത് എം.ശിവശങ്കർ ആണെന്ന മൊഴിയും ചോദ്യം ചെയ്യലിൽ കസ്റ്റംസിനു ലഭിച്ചിരുന്നു.

എന്നാൽ ഡോളർ കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ദുബായിൽ ഡോ.കിരണും ലഫീർ മുഹമ്മദും നടത്തുന്ന പ്രവർത്തനങ്ങളും അവരുടെ വിദേശയാത്രാവിവരങ്ങളും ഇഡിയും ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *