Kerala

നിയമസഭാ തെരഞ്ഞെടുപ്പ്;ചർച്ചക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ

തിരുവനന്തപുരം :സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തെര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്.നാളെ മുതൽ ഹൈക്കമാൻഡും കേരളഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ ആരംഭിക്കും.പ്രതികപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തി. ഡിസിസി പുനഃസംഘടനയും,നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും ചർച്ചയാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം കേരളത്തിലെത്തും. 22, 23 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.

അശോക് ഗെലോട്ട്, ജി പരമേശ്വര ,ലൂസീനോ ഫെലോറ തുടങ്ങിയവരാണ് കേരളത്തിന്റെ ചുമതല ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസ്സിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിൽ അടുത്ത ദിവസത്തെ ഹൈക്കമാൻഡും കേരള നേതാക്കളുമായുള്ള തമ്മിലുള്ള ചർച്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയെന്തായിരിക്കുമെന്നും ഉണ്ടനെ അറിയാം.

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ വീണ്ടും സംസ്ഥാന നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം.കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തനെത്തിയ എഐസിസി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന ഹൈക്കമാൻഡ് പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ പദവിയിൽ തീരുമാന മുണ്ടായിട്ടില്ല.

തെര‍ഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ കൊണ്ടുവരണമെന്ന നിർദ്ദേശമാണ് കൂടുതൽ സജീവമായി ഉയരുന്നത്.അതിനുമപ്പുറം പാർട്ടി അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെകുറിച്ചും പാർട്ടി ആലോചനകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *