Kerala

എടയാർ വ്യവസായ മേഖലയിലെ തീ പിടിത്തത്തിന് കാരണം ഇടിമിന്നല്‍ അല്ല: അഗ്നിശമന സേന

എറണാകുളം:ഇന്നലെ അർധരാത്രിയോടെ എറണാകുളം എടയാർ വ്യവസായ മേഖലയിൽ ഉണ്ടായ വൻ തീപിടുത്തത്തിന് കാരണം ഇടിമിന്നൽ അല്ലെന്ന് പ്രാഥമിക പരിശോധന.വലിയ കെട്ടിടങ്ങൾ ഇതിന് ചുറ്റുമുണ്ടായതിനാൽ ചെറിയ കെട്ടടത്തിന് ഇടിമിന്നൽ ഏക്കില്ലെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

എടയാറിലെ ഓറിയോൺ എന്ന പെയിന്റ് ഉത്പന്ന കേന്ദ്രത്തിൽ ഇന്നലെ അർധരാത്രിയാണ് അഗ്നിബാധ ഉണ്ടായത്. എറണാകുളം കൂടാതെ മറ്റു ജില്ലകളിൽ നിന്നടക്കം മുപ്പതോളം ഫയർഫോഴ്സ് യൂണിറ്റെത്തി മൂന്ന് മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ അണച്ചത്.മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകളുടെ ഏറെനേരത്തെ പരിശ്രമത്തിന് ഒടുവിലാൻ തീ അണയ്ക്കാനായത്.കനത്ത മഴയ്ക്ക് ശേഷം ഇടിമിന്നലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നായിരുന്നു തൊഴിലാളികൾ ആദ്യം പറഞ്ഞത്. എന്നാൽ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ഫയർഫോഴ്സ് സംഘം ഈ വാദം തള്ളുകയായിരുന്നു.

രാത്രിയിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ തൊഴിലാളികൾ അവിടെ നിന്നും ഓടി രക്ഷപെട്ടതിനാൽ ആളപായം ഒഴിവായി.ആദ്യം തീ പിടിച്ച ഓറിയോണിൽ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടർന്നു. ജനറൽ കെമിക്കൽസ്, ശ്രീ കോവിൽ റബ്ബർ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടർന്ന് പിടിച്ചത്.എന്നാൽ ഇതിന് സമീപത്തെ ഓയിൽ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

എടയാർ വ്യവസായ മേഖലയിൽ 450 ഏക്കറിൽ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.തീ പിടിത്തം ഉണ്ടായ സ്ഥാപനങ്ങളിൽ മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *