Kerala

ഇനി മദ്യത്തിനായി ടോക്കണെടുത്ത് കാത്തിരിക്കേണ്ട;സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തിൽ മദ്യവിതരണത്തിന് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി.ഇനി മുതൽ സംസ്ഥാനത്ത് മദ്യം വാങ്ങാൻ മുൻകൂർ ടോക്കൺ എടുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്.ആപ്പ് അപ്പ് വഴി മുൻകൂർ ടോക്കൺ എടുക്കുന്നവർക്ക് മാത്രമായിരുന്നു ബാറുകളിൽ വഴി പാഴ്‌സൽ വിൽപ്പന ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്‌സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.

സംസ്ഥാനത്തെ ബാറുകളിൽ ബുക്കിംഗില്ലാതെ മദ്യം കിട്ടി തുടങ്ങിയ സാഹചര്യത്തിൽ ആപ്പ് വഴി ബുക്കിം​ഗ് തുടരുന്നത് ബെവ്കോക്കും കൺസ്യൂമർ ഫെഡിനും കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *