Kerala

ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം : ടിപ്പര്‍ ലോറി ഇടിച്ച് മലപ്പുറത്ത് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. മലപ്പുറം മമ്പാടാണ് അപകടം നടന്നത്. മുഹമ്മദ് സിനാന്‍, റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് അപകടത്തിൽ മരിച്ചത്.

കുട്ടി റോഡിലേക്ക് ഇറങ്ങിപ്പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല. ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ കുട്ടി അടിയില്‍പ്പെടുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *