Kerala

കേരളം ചുവന്ന് തന്നെ,നേതാവ് പിണറായിയും;ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍;സർവ്വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പത്തു ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ഏഴും ബിജെപി ഇതര മുഖ്യമന്ത്രിമാരെന്ന് സര്‍വേ റിപ്പോര്‍ട്ട്.എന്നാൽ രാജ്യത്ത് ജനകീയത കുറഞ്ഞ പത്തു മുഖ്യമന്ത്രിമാരില്‍ ഏഴും ബിജെപിയില്‍ നിന്നോ സഖ്യകക്ഷികളില്‍നിന്നോ ഉള്ളവര്‍ ആണെന്നും ഐഎഎന്‍എസ്, സീവോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നു.

സര്‍വേ അനുസരിച്ച് ഒഡിഷയിലെ നവീന്‍ പട്‌നായിക് ആണ് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി. തൊട്ടുപിന്നാലെ രാജ്യ തലസ്ഥാനം ഭരിക്കുന്ന അരവിന്ദ് കെജരിവാള്‍ ഉണ്ട്. ആന്ധ്രയിലെ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് മൂന്നാം സ്ഥാനത്ത്. നവീന്‍ ബിജെഡിയുടെയും കെജരിവാള്‍ എഎപിയുടെയും ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളം, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനകീയതയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. കേരളത്തില്‍ പിണറായി വിജയനും ബംഗാളില്‍ മമത ബാനര്‍ജിയും അസമില്‍ സര്‍ബാനന്ദ് സോനാവാളും ഭരണാനുകൂല തരംഗം ഉള്ളതായാണ് സര്‍വേ പറയുന്നു. ഇതില്‍ ബിജെപിയില്‍നിന്ന് സോനാവാള്‍ മാത്രമാനുള്ളത് .

ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനകീയതയുടെ കാര്യത്തിൽ പിന്നില്‍ ആണെങ്കിലും അതതു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ജനപ്രിയതയുണ്ട്. എന്നാല്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കാണ് ജനകീയതയുടെ കാര്യത്തിൽ കൂടുതൽ മുൻപിൽ. ഇവിടങ്ങളില്‍ മോദി പിന്നിലാണ്.

കേരളം, പഞ്ചാബ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മോദിക്കു ജനപിന്തുണ ആര്‍ജിക്കാനായിട്ടില്ല. മോദിയുടെ ജനപിന്തുണ ഏറ്റവും കുറവ് പഞ്ചാബിലാണ്. രാജ്യത്തെ മുപ്പതിനായിരം പേരിലാണ് സര്‍വേ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *