Kerala

പുതിയ നീക്കവുമായി കസ്റ്റംസ്;ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ ഒ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക.പത്തൊമ്പതാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈൻ ഒ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകി.സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് ഷൈൻ തിരിച്ചറിയൽ കാർഡ് കൊടുത്തതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

യുഎഇ കോൺസുലെറ്റിൽ നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഖാലിദ് അടക്കം മൂന്ന് പേർക്ക് നയതന്ത്ര പരിരക്ഷയ്ക്കായി കാർഡ് അനുവദിച്ചത് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായ ഷൈൻ ഹക്ക് ആണ്.

Leave a Reply

Your email address will not be published. Required fields are marked *