Kerala

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസ് :നടൻ ദിലീപിന് എതിരായ കുറ്റാരോപണങ്ങളിൽ മാറ്റം;അനുവാദം നൽകി കോടതി

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ അനുവാദം നൽകി കോടതി. ഹൈക്കോടതിയുടെ പരിഗണനയ്ക്കു എത്തിയ കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു.

നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ 19 ന് വിചാരണക്കോടതി പരി​ഗണിക്കും.അന്ന് തന്നെ ബന്ധപ്പെട്ട മറ്റു ഹർജികളും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *