Kerala

ആശങ്ക വേണ്ട,വ്യാജ പ്രചാരണം ജനം വിശ്വസിക്കരുത്;കോവിഡ് വാക്‌സിന്‍ എടുത്താലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍:കൊറോണ വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് .കോവിഡ് വാക്‌സിന്‍ എടുത്താലും ജാഗ്രത തുടരണമെന്നും കെ കെ ശൈലജ നിര്‍ദേശിച്ചു.

കോവിഡ് വാക്‌സിനെതിരായി നടക്കുന്ന വ്യാജ പ്രചാരണം ജനം വിശ്വസിക്കരുത്. വ്യാജ പ്രചാരണവും വാക്‌സിനെതിരെ വ്യാജ വാർത്തയും നൽകുന്നവർക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും. കോവിഡ് വാക്‌സില്‍ രണ്ടാംഘട്ട കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷനും കേരളത്തിൽ പൂര്‍ത്തിയായി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരായ വാക്‌സിന്‍ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. ആദ്യഘട്ടത്തിലെ വാക്‌സിന്‍ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണ്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *