Kerala

കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയിലെത്തി; ആദ്യഘട്ട വിതരണം 16 മുതല്‍

പത്തനംതിട്ട:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 21030 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്.

ജനുവരി 16ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം തുടങ്ങും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു വാക്‌സിനേറ്റര്‍, നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങിയ ഒരു ടീമാണ് ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തിലുള്ളത്. വാക്‌സിനേഷനു ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള ആംബുലന്‍സ് അടക്കമുള്ള സംവിധാനവും ഇവിടെയുണ്ടാകും. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്‌സിന്‍ നല്‍കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *