Kerala Special

പടിയിറങ്ങുന്നത് പത്തനംതിട്ടയുടെ ജനകീയ കളക്ടർ;നന്ദിയും ആശംസകളും നേർന്ന് പതിനായിരങ്ങൾ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ ജനകീയനായ കളക്ടർ പി ബി നൂഹ് പടിയിറങ്ങുകയാണ്.സോഷ്യൽ മീഡിയ നിറയെ പത്തനംതിട്ടയിലെ ജനങ്ങളുടെ വിഷമവും പരിഭവവുമാണ്.കൂടാതെ അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് നന്ദി അറിയിക്കാനും പുതിയ ധൗത്യത്തിനായി ആശംസകൾ അറിയിക്കാനും ജനങ്ങൾ മറന്നില്ല.

ഇന്നലെ രാത്രിയോടെ സ്ഥലംമാറ്റം സൂചിപ്പിച്ചുകൊണ്ട് ‘താങ്ക്സ്, ബിലവ്ഡ് പത്തനംതിട്ട’ എന്ന് പി ബി നൂഹ് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെയാണ് കളക്ടർക്ക് നന്ദി അറിയിച്ചു ആശംസകൾ നേർന്നുകൊണ്ടുമുള്ള കമന്റുകളുടെ പ്രവാഹം.

‘ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ പോകാതിരിക്കാൻ പറ്റില്ലേ’ എന്ന് ഒരാളുടെ കമന്റ്. വെള്ളപൊക്കം വന്നാലും മറ്റു പ്രശ്നങ്ങൾ വന്നാലും എന്തിനും പത്തനംതിട്ടയുടെ കൂടെ നിന്ന ഞങ്ങളുടെ പ്രിയ കളക്ടർ ബ്രോ… സാർ മറക്കില്ല…. ഒരു കളക്ടർനെയും ഇതുപോലെ ആരാധിച്ചിട്ടില്ല…., മറക്കില്ല ഒരിക്കലും……. പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോട് മുന്നിൽ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരൻ പ്രിയ കളക്ടർ സർ,,, ഒരായിരം നന്ദി ,

‘വെള്ളപൊക്കം വന്നാലും മറ്റു പ്രശ്നങ്ങൾ വന്നാലും എന്തിനും പത്തനംതിട്ടയുടെ കൂടെ നിന്നാ ഞങളുടെ പ്രിയ കളക്ടർ ബ്രോ… 😭 സാർ മറക്കില്ല…. ഒരു കളക്ടർനെയും ഇതുപോലെ ആരാധിച്ചിട്ടില്ല….’

‘മറക്കില്ല ഒരിക്കലും……. പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോട് മുന്നിൽ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരൻ പ്രിയ കളക്ടർ സർ,,, ഒരായിരം നന്ദി 🙏🙏🙏🙏’

‘ആദ്യമായിട്ടായിരിക്കും ഒരു കളക്ടറിനെ നാട്ടുകാർ ഇത്രമാത്രം മിസ് ചെയ്യുന്നത്.. സാറിനു ജീവിതത്തിൽ എന്നെങ്കിലും ഇലക്ഷന് നിൽക്കണം എന്ന് തോന്നിയാൽ നേരെ പത്തനംതിട്ടയ്ക്ക് പോരുക പുഷ്പംപോലെ ജയിക്കാം
ഒത്തിരി ഇഷ്ട്ടം…’

“പത്തനംതിട്ട ജില്ലാ കലക്ടർമാർ ഇനീം മുതൽ പി. ബി. നൂഹിൻ്റെ മുമ്പും ശേഷവും എന്ന് അറിയപ്പെടും.”
It’s really hard to say goodbye to a People’s Collector. We’re lucky to have you here.
Thank you Sir for the fruitful service to Pathanamthitta district.

‘പത്തനംതിട്ട ജില്ലയുടെ കിരീടം വെക്കാത്ത രാജാവായി ചുരുങ്ങിയ കാലം കൊണ്ട് ഞങൾ പത്തനംതിട്ട ജനതയുടെ മനസ്സിൽ ഇടം നേടിയ സർ നേ ആകും നിലവിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്.സർ ന്റെ എല്ലാ വിധ സേവനങ്ങൾക്കും ഒരുപാട് നന്ദി.ഇനിയും ഇതിലും നല്ല പ്രവർത്തങ്ങൾ കാഴ്ച വെക്കാൻ എല്ലാ വിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.💜All the best sir💐💐💐💐’


‘ആരാണ് ജില്ലയുടെ കളക്ടർ എന്ന് ഒരിക്കൽ പോലും ഓർക്കാത്തവർ പോലും കുടുംബത്തിലെ ഒരു അംഗത്തെ പോലെ “P. B നൂഹ് “എന്ന പേര് ഓർമിച്ചിട്ടുണ്ടെങ്കിൽ അത് താങ്കളുടെ പ്രവർത്തങ്ങളുടെ ഫലം മാത്രമാണ്. ഇന്ന് അങ്ങ് ഞങ്ങളുടെ ജില്ല വിട്ടു പോകുമ്പോൾ ഹൃദയത്തിൽ ഒരു വേദന പടരുന്നത് പോലും അങ്ങയോടുള്ള അകമഴിഞ്ഞ സ്നേഹം മൂലമാണ്.. ജില്ലാ കളക്ടർ ആരായിരിക്കണം എന്ന് ഓരോ പത്തനംതിട്ടക്കാരനും ഇനി താരതമ്യപ്പെടുത്തുന്നത് അങ്ങയെ വെച്ച് മാത്രമായിരിക്കും. P. B നൂഹിന് മുൻപും പിൻപുമായി പത്തനംതിട്ട ജില്ല ഇനി ചർച്ച ചെയ്യപ്പെടും. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ അങ്ങേക്ക് സാധിക്കും…മറക്കില്ല ഒരിക്കലും… ഒരുപാട് സ്നേഹത്തോടെ…. ❤️❤️❤️❤️❤️ഒരു പത്തനംതിട്ടക്കാരി’

ഇങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ കമന്റുകൾ.

കൂടാതെ കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാർ നൂഹിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തി

‘മുന്നോട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’- അദ്ദേഹം കുറിച്ചു

ജില്ലയുടെ പ്രതിസന്ധി ഘട്ടങ്ങളിളെല്ലാം സാന്ത്വനവും കരുത്തുമായി ഒപ്പം നിന്ന കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖം മറച്ചുവെക്കാതെ പത്തനംതിട്ട നിവാസികൾ. സഹകരണ രജിസ്ട്രാർ പദവിയിലേക്കാണ് പി ബി നൂഹിന്റെ പുതിയ നിയമനം.പി.ബി.നൂഹ് 2018 ജൂൺ മൂന്നിനാണ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്.

കളക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും പോസ്റ്റിന് താഴെ പോസ്റ്റ് ചെയ്ത കമന്‍റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്നും പലരും അഭിപ്രായപ്പെടുന്നു.

മഹാപ്രളയത്തിന് മുന്നിൽ പതറി എന്ത് ചെയ്യണമെന്ന് അറിയാതെ ജില്ലാ വിറങ്ങലിച്ചുനിന്നപ്പോൾ കൈപിച്ചുയർത്താൻ കളക്ടർ ഒപ്പമുണ്ടായിരുന്നു. എല്ലായിടത്തും അദ്ദേഹം നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന ദൃശ്യങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു.

കൂടാതെ ജില്ലയെ പിടിച്ച് കുലുക്കിയ ശബരിമല പ്രക്ഷോഭ സമയത്തും പ്രളയ സമയത്തും ലോക്ക് ഡൗണ്‍ കാലഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങളാണ് പി ബി നൂഹിനെ ജനകീയനാക്കിത്. ശബരിമലയിലെ യുവതീപ്രവേശന വിധി വന്നശേഷം പലയിടത്തും പ്രതിഷേധം ആളിക്കത്തിയപ്പോഴും പ്രക്ഷോഭങ്ങൾ കൈവിട്ടുപോകാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തി.

സംസ്ഥാനത്തിന്റെ അതിജീവനചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ കാലത്ത് കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കൊറോണ ബാധയിൽ ജില്ലാ ഒന്നടങ്കം ഞെട്ടിയിരുന്നു. രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പിബി നൂഹ് മുന്നിൽ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. പതിയെ ആശങ്ക വഴിമാറി. ആ സമയങ്ങളിൽ അദ്ദേഹമെടുത്ത തീരുമാനങ്ങളും സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി.

ലോക്ക്ഡൗണ്‍ സമയത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് എത്തിച്ച കളക്ടര്‍ നൂഹിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അച്ചന്‍ കോവിലാര്‍ കാല്‍നടയായി മുറിച്ച് കടന്നായിരുന്നു ഭക്ഷണ സാധനങ്ങള്‍ കോളനിയിലേക്ക് എത്തിച്ചത്.കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ കളക്ടറുടെ സന്ദേശങ്ങൾക്കായി ജനങ്ങൾ പതിവായി കാത്തിരിക്കുകയും ചെയ്തിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാൻ നാടിനെ ഒപ്പം ചേർക്കുന്നതിനാണ് അദ്ദേഹം ഫേസ്ബുക് അടക്കമുള്ള സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തിയത്. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു.

 

മൂവാറ്റുപുഴ സ്വദേശിയായ പി ബി നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്.കൂടാതെ ശബരിമലയിൽ തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ പാർത്ഥിക്കുന്ന പി ബി നൂഹിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടറായി എത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *