Kerala

സിപിഎം കോട്ട പിടിച്ചെടുത്തു;കണ്ണൂരിൽ കോൺഗ്രസ് മെമ്പർക്ക് മർദനം;പ്രതികൾക്കെതിരെ ദു‍ർബല വകുപ്പ് ചുമത്തി പോലീസ്

കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിൽ 47 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ച കോൺഗ്രസ് മെമ്പർക്ക് ക്രൂരമർദനം.കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വിജയിച്ച സി.മനോഹരനാണ് മർദ്ദനമേറ്റത്.വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ എത്തിയപ്പോഴാണ് ആക്രമണം. തദ്ദേശ ഫലം വന്ന ദിവസം നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത് അദ്ദേഹത്തിന്റെ വാഹനവും ആക്രമികൾ തകർത്തു.

മെമ്പർ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ ക്രൂര ആക്രമണം.സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് ദു‍ർബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മർദ്ദനമേറ്റ മെമ്പർ സി.മനോഹരൻ വിമര്‍ശിച്ചു.എന്നാൽ അക്രമികൾ പാർട്ടി പ്രവർത്തകരല്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.കോൺഗ്രസ് മെമ്പറെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *