Kerala

മകരവിളക്ക് മഹോത്സവം ഇന്ന്;കർശന നിയന്ത്രണം,അയ്യായിരം പേർക്ക് ദർശനം

ഇന്ന് മകരവിളക്ക്.ശബരിമലയിൽ മകരസംക്രമ പൂജ ചടങ്ങുകൾ ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ 5000 പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശിക്കാൻ അവസരം ഉണ്ടാവുക.പമ്പയിൽ ഇന്ന് ഒരു മണി വരെ എത്തുന്ന തീർത്ഥാടകരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക.
കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോടും കൂടിയാണ് മകരവിളക്ക് മഹോത്സവം നടത്തുന്നത്.

12 ന് പന്തളം കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്നലെ രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ താങ്ങി.തുടർന്ന് ഇന്ന് പുലർച്ചെ 3ന് പുറപ്പെട്ടു.വലിയാനവട്ടത്ത് അയ്യപ്പ സേവാസംഘം പ്രവർത്തകരും ദേവസ്വം ഭാരവാഹികളും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു മണ്ഡപത്തിൽ എത്തിക്കും. അവിടെയും ഇറക്കി പൂജിക്കും. വിശ്രമത്തിനു ശേഷം ഉച്ചയ്ക്ക് 2ന് സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര ചെറിയാനവട്ടം വഴി നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം എന്നിവ പിന്നിട്ട് ശരംകുത്തിയിലെത്തുമ്പോൾ ആഘോഷമായി സ്വീകരിച്ച് ആനയിക്കും.വൈകീട്ട് 6 മണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും. ശ്രീകോവിലിലേക്ക് തിരുവാഭരണം താത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും.ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും നടക്കുക.

അതേസമയം, ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ തീർത്ഥാടകർ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യര്‍ത്ഥിച്ചു.ദേവസ്വം ബോർഡിന് ധനസഹായം നൽകുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.ക്ഷേത്ര ജീവനക്കാർക്ക് ഉൾപ്പടെ സർക്കാർ സഹായം നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *