Kerala

ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിൽ മദ്യവില ഉയരും

തിരുവനന്തപുരം:ഫെബ്രുവരി ഒന്നുമുതൽ കേരളത്തിൽ മദ്യ വില വർധിപ്പിക്കാൻ തീരുമാനമായി. ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനത്തിന്റെ വർധനവിനാണ് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതലാണ് വർധന നിലവിൽ വരുന്നത്. അതേസമയം ബിയറിനും വൈനും വില വർധിക്കില്ല.

വില വർധന ആവശ്യപ്പെട്ട് നേരത്തെ മദ്യ കമ്പനികൾ വെബ്‌കോയെ സമീപിച്ചിരുന്നു.അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികൾ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കൊറോണ സാഹചര്യം പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ബെവ്‌കോയുമായി നിലവിൽ കരാറുള്ള കമ്പനികൾക്കാണ് ഏഴു ശതമാനം വരെ വില കൂട്ടുന്നതിന് അനുമതി നൽകിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *