Kerala

കുരുക്കഴിയാതെ വൈറ്റില;യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും ഗതാഗത പരിഷ്‌കാരം

കൊച്ചി :വൈറ്റിലയിൽ ഗതാഗത കുരുക്ക് അയവില്ലാതെ തുടരുന്നു.ഇതോടെ വീണ്ടും വാഹനഗതാഗതത്തില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്തി.ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വാഹനങ്ങള്‍ അണ്ടര്‍ പാസ് വഴി തിരിച്ചുവിട്ടിരുന്നു. എന്നാൽ ഈ നടപടിക്കെതിരെ റസിഡന്‍സ് അസോസിയേഷനുകള്‍ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു.ഇതോടെയാണ് വാഹനഗതാഗതത്തില്‍ വീണ്ടും പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ ബസുകള്‍ ചളിക്കവട്ടത്തെത്തി യു ടേണ്‍ എടുത്ത് തിരികെ വൈറ്റിലയിലെത്തണം.

വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഏഴു വരെയാണ് പഴയപടി വാഹനഗതാഗതം റെയില്‍വേ മേല്‍പ്പാലം വഴിയാക്കിയത്. ചളിക്കവട്ടത്ത് എത്തി യു ടേണ്‍ എടുത്ത് വൈറ്റില സിഗ്നലിലെത്തി ഹബ്ബിലേക്ക് പോകണം.

റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ എന്നിവര്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ മാത്രമാണ് ക്രമീകരണമെന്ന് എസിപി ഫ്രാന്‍സിസ് ഷെല്‍ബി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *