Kerala

കോവിഡ് വാക്‌സിന്‍ ഇന്ന് ഉച്ചയോടെ സംസ്ഥാനത്തെത്തും;ആദ്യഘട്ടത്തിൽ 4.35 ലക്ഷം ഡോസ്

തിരുവനന്തപുരം:ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്ന് സംസ്ഥാനത്ത് എത്തും.വാക്സിൻ വഹിച്ചുകൊണ്ടുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരത്തുമെത്തും.

കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് വാക്സിൻ ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ ആവശ്യാനുസരണം ജില്ലകളിലെ മറ്റ് വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.ആദ്യഘട്ടം കേരളത്തിന് 4.35 ലക്ഷം വയൽ വാക്സിനാണ് എത്തുക.10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ.

തലസ്ഥാനത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും,കൊച്ചിയിൽ നിന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും,കോഴിക്കോട് സ്റ്റോറിൽ നിന്ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സീൻ നൽകും.

എറണാകുളം ജില്ലയിൽ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം, ബാക്കി ജില്ലകളിൽ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സീനേഷനായി ഒരുക്കിയിരിക്കുന്നത്.ഒരു ദിവസം 100 വീതം പേർക്ക് ഇവിടങ്ങളിൽ വാക്സീൻ നൽകും

Leave a Reply

Your email address will not be published. Required fields are marked *