Kerala

കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം;ശസ്ത്രക്രിയക്ക് വിധേയനാക്കി,മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തൃശ്ശൂ‍ർ: കെ.വി.വിജയദാസ് എംഎൽഎ അതീവഗുരുതരാവസ്ഥയിൽ.നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ് അദ്ദേഹം.കോങ്ങാട് എംഎൽഎയാണ് കെ.വി.വിജയദാസ്. കൊറോണ പൊസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11-ാണ് വിജയദാസിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊറോണ മുക്തി നേടിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു.

സിടി സ്കാൻ പരിശോധനയിൽ അദ്ദേഹത്തിന്റെ തലച്ചോറിൻ്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂർ മെഡിക്കൽ കോളേജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദം കുറയ്ക്കാനാണ് ശസ്ത്രക്രിയ നടത്തിയതെന്നും എംഎൽഎയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *