Kerala

കണ്ണൂർ ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്; 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ:ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും രണ്ട് പേർ വിദേശത്തു നിന്ന് എത്തിയതും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.രോഗമുക്തി 227 പേര്‍ക്ക്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 42006 ആയി. ഇവരില്‍ 227 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 38946 ആയി. 220 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2444 പേര്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2236 പേര്‍ വീടുകളിലും ബാക്കി 192 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13911 പേരാണ്. ഇതില്‍ 13538 പേര്‍ വീടുകളിലും 373 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്ന് ഇതുവരെ 418978 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 418435 എണ്ണത്തിന്റെ ഫലം വന്നു. 543 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *