Kerala

നിയമസഭ കഴിഞ്ഞാലുടന്‍ സ്പീക്കറെ ചോദ്യം ചെയ്യും;കടുത്ത നിലപാടുമായി കസ്റ്റംസ്

കൊച്ചി:നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സുപ്രധാന നീക്കവുമായി കസ്റ്റംസ് .ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്പീക്കറെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും.ഇതിന്റെ ഭാഗമായി കസ്റ്റംസ് ഉടൻ സ്‌പീക്കർക്ക് നോട്ടിസ് നല്‍കും.നിയമസഭാ സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് കസ്റ്റംസ് നീക്കം.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമെൊഴിയെ തുടർന്നാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമസഭാ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.നിയമസഭയോടുള്ള ആദരസൂചകമായി സഭ സമ്മേളിക്കുന്ന സമയത്ത് സ്പീക്കറുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും നിര്‍ദേശമുണ്ടായി.

ഇതിനെ തുടർന്നാണ് നിയമസഭ കഴിഞ്ഞാലുടന്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനായി കസ്റ്റംസ് തീരുമാനിച്ചത്. കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്പീക്കറെ എന്‍ഫോഴ്െമന്‍റും ചോദ്യം ചെയ്യാൻ സാധ്യത നിലനിൽക്കുന്നുണ്ട്.കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *