Kerala

പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും;ഭക്തർക്ക് ദർശനത്തിന് അവസരമില്ല,കർശന നിയന്ത്രണം

ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ പുറപ്പെടും.പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും നാളെ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടും.എന്നാൽ ഈ തവണ രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.ഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പന്തളത്ത് പൂർത്തിയായി.

ശരണം വിളികളുമായി ആയിരക്കണക്കിന് അയ്യപ്പ ഭക്തർ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവ നഷ്ടമാകും .
തരുവാഭരണത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാർ ഉൾപ്പെടെ ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി ആളുകളുടെ എണ്ണം 130 ആണ്.എന്നാൽ ഘോഷയാത്രയെ അനുഗമിക്കുന്ന എല്ലാവരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും എടുത്തിരിക്കണം.

നാളെ പകൽ പതിനൊന്നേ മുക്കാലിന് മാത്രമേ പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ പേടകങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിക്കൂ. ഉച്ചയ്ക്ക് ഒരു മണിയോടെ ഘോഷയാത്ര പുറപ്പെടും. നേരത്തേ തീരുമാനിച്ചിട്ടുള്ള ഇടങ്ങളിൽ തിരുവാഭരണ പേടകം ഇറക്കുമെങ്കിലും ഭക്തർക്ക് ദർശനത്തിനുള്ള അനുമതി ഉണ്ടാവില്ല.

കൂടാതെ ഇത്തവണ നെയ് തേങ്ങകളും സ്വീകരിക്കില്ല.ഘോഷ യാത്രയുടെ ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ വനം വകുപ്പ് സത്രത്തിലുമാകും സംഘം തങ്ങുക.14 ന് വൈകുന്നേരത്തോടെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിൽ എത്തും. പൊലീസിനെ കൂടാതെ അഗ്നിശമന സേന,വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഘോഷയാത്രയെ അനുഗമിക്കും.

Leave a Reply

Your email address will not be published. Required fields are marked *