Kerala

കേരളത്തിൽ സിനിമാ തിയേറ്ററുകള്‍ ഉടൻ തുറക്കും;സെക്കന്‍ഡ് ഷോ ഉണ്ടാവില്ല,‘മാസ്റ്ററിന്’ പ്രത്യേക ഇളവ്

മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം.എന്നാൽ സെക്കന്‍ഡ് ഷോ നടത്തണമെന്ന പ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.എന്നാൽ മറ്റു ആവശ്യങ്ങളിൽ സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചതായി സംഘടനാ നേതാക്കള്‍ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ചർച്ചയിൽ എന്റര്‍ടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. തിയേറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സർക്കാർ സാവകാശവും നല്‍കിയിട്ടുണ്ട്.ഒമ്പത് മണി വരെ തിയേറ്റര്‍ പ്രവര്‍ത്തനമെന്നതില്‍
വിജയ് ചിത്രം മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഈ ഇളവ് അനുവദിക്കുന്നത്.

ഇതോടെയാണ് കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാഹചര്യം ഒരുങ്ങിയത്.ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം ചേര്‍ന്ന് തീയേറ്ററുകള്‍ എന്നു തുറക്കാം എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയനുമായി തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ
സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്,വിനോദ നികുതി എന്നിവയിലെ ഇളവുകള്‍ തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ സംസ്ഥാനത്ത് തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *