Kerala

നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം;ആൺ സുഹൃത്ത് പിടിയിൽ

നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിത്ത് പൊലീസ് പിടിയിൽ. കൊടങ്ങാവിള സ്വദേശി ജോമോനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

സംഭവ ദിവസം കാമുകനുമായാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.യുവാവുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സഹോദരിയും,കാമുകനായ ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ ജോമോൻ മുങ്ങി.പിന്നാലെ മരിച്ച പെൺകുട്ടിയെ ജോമോൻ മർദ്ദിച്ച കാര്യം ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പൊലീസിൽ മൊഴി നൽകുകയും ചെയ്തു.

മരിച്ച കുട്ടിയ കാമുകന്‍ ശല്ല്യം ചെയ്യുന്നതായും കാണിച്ച് വീട്ടുകാർ നേരത്തെ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ആത്മഹത്യത്യക്ക് കാരണമായത് കാമുകനായ ജോമോന്‍ മര്‍ദിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *