Kerala

തലസ്ഥാനത്ത് പോലീസിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് ആക്രമണം നടന്നത്. ഫോർട്ട് പോലീസിന് നേരെയായിരുന്നു ഗുണ്ടാ ആക്രമണമുണ്ടായത്.

കൊല കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു ഗൂണ്ടാ ആക്രമണം ഉണ്ടായത്. രണ്ട് പോലീസുകാരെയാണ് ​ഗൂണ്ടകൾ ആക്രമിച്ചത്. പോലീസ് ജീപ്പിന് നേരെ അക്രമികൾ വാഹനമോടിച്ചു കയറ്റി.

വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്.രഞ്ജിത് കൊലപാതകം ,ആൽത്തറ വിനീഷ് കൊലപാതകം എന്നീ കേസുകളിലെ പ്രതികളാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *