Kerala

നിയമസഭാ തെരഞ്ഞെടുപ്പ്;ബിജെപി സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകുമെന്ന് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ‌ ബിജെപി സംസ്ഥാന നേതാക്കൾ മത്സര ഗോദയിലുണ്ടാകുമെന്ന് പാർട്ടി നേതാവ് പി കെ കൃഷ്ണദാസ്. സ്ഥാനാർത്ഥികളുടെ പ്രാരംഭ പട്ടിക ഇതുവരെ ആയില്ല. മുന്നൊരുക്കങ്ങൾ നടത്താനായി ബിജെപി പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകും. ആരൊക്കെ എവിടെയൊക്കെയെന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനിക്കും. പാർട്ടിക്കുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത്തല പ്രവർത്തനങ്ങൾ ആരംഭിച്ചു.ജനുവരി 25ന് മുൻപ് ബൂത്ത് അടിസ്ഥാനത്തിൽ പഠനശിബിരം നടത്തും. 140 നിയമസഭാ മണ്ഡലത്തിലും തയ്യാറെടുപ്പ് ആരംഭിച്ചതായും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *