Kerala

കെ​വി​ൻ വ​ധ​ക്കേ​സ് പ്ര​തി​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വം; മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം:കെ​വി​ൻ വ​ധ​ക്കേ​സ് പ്ര​തി​ക്ക് ജ​യി​ലി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ജ​യി​ൽ ഡി​ഐ​ജിയുടെ ന​ട​പ​ടി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ജയിൽ ഡിഐജി ശുപാർശ ചെയ്തു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റാനാണ് ശുപാർശ.ഇതു സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

കെ​വി​ൻ വ​ധ​ക്കേസിലെ പ്രതി ടിറ്റു ജെറോമിന് മർദ്ദനമേറ്റെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജി, ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.തുടർന്ന് സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു.

അന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനാണ് ഡിഐജി ശുപാർശ നൽകിയിട്ടുള്ളത്. ടിറ്റുവിന് ജയിലിനുള്ളിൽ മർദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചശേഷമേ പറയാൻ കഴിയൂവെന്നും ഡിഐജി അറിയിച്ചു. ടിറ്റുവിന് ജയിൽ മാറ്റം ആവശ്യമാണെങ്കിൽ അതും അംഗീകരിക്കുമെന്ന് ജയിൽവകുപ്പ് കോടതിയെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *