Kerala

തിരുവാഭരണ ഘോഷയാത്ര;ഇത്തവണ രാജപ്രതിനിധി ഇല്ല

ശബരിമല അയ്യപ്പൻ ചാർത്തനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജനുവരി 12- ന് പന്തളത്തുനിന്ന് പുറപ്പെടും.എന്നാൽകഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രാജപ്രതിനിധി ഘോഷയാത്രയിൽ പങ്കെടുക്കില്ല. രാജകുടുംബത്തിലെ ഒരംഗത്തിന്റെ പ്രസവത്തെത്തുടർന്ന് പന്ത്രണ്ടുദിവസത്തേക്ക് അശുദ്ധിയായതിനാലാണ് രാജപ്രതിനിധിയായി തീരുമാനിച്ച ശങ്കർ വർമയ്ക്ക് ഘോഷയാത്രയിൽ പങ്കെടുക്കാൻ സാധിക്കാത്തത്.എന്നാൽ, തിരുവാഭരണഘോഷയാത്രയ്ക്ക് തടസ്സമില്ല.

ഘോഷയാത്രാ പന്തളത്ത് നിന്ന് ആരംഭിക്കുന്ന ദിവസം കൊട്ടാരത്തിലും ക്ഷേത്രത്തിലും വലിയതമ്പുരാന്റെയും രാജപ്രതിനിധിയുടെയും സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ല. രാവിലെ ആഭരണപേടകങ്ങൾ ക്ഷേത്രത്തിലേക്ക് മാറ്റുന്നതുമുതൽ ചടങ്ങുകളുണ്ട്. ഘോഷയാത്രാസംഘാംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഭസ്മം നൽകി അനുഗ്രഹിക്കൽ, ഉടവാൾ രാജപ്രതിനിധിക്ക് കൈമാറൽ, പല്ലക്കിലേറിയുള്ള യാത്ര, വലിയതമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങൽ, മധുരമീനാക്ഷി നടയിൽ ഉടവാളുവെച്ച് അനുഗ്രഹം വാങ്ങൽ തുടങ്ങിയ ചടങ്ങുകളൊന്നും ഇത്തവനായില്ല.

ശബരിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയിൽ പല സ്ഥലത്തും താവളങ്ങളിലും ശബരിമലയിലും രാജപ്രതിനിധിയുടെ കാർമികത്വത്തിൽ നടക്കേണ്ട ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല. അശുദ്ധി കഴിയുന്ന ജനുവരി 16-നുശേഷം ശബരിമലയിൽ നടക്കുന്ന ചടങ്ങുകളിൽ കൊട്ടാരം അംഗങ്ങൾ പങ്കെടുക്കും.സുരക്ഷാമുറിയിൽനിന്ന് തിരുവാഭരണപേടകം പറത്തെടുക്കുന്നത് മുതൽ ആഭരണപേടകങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്ര
പന്തളത്ത് നിന്ന് പുറപ്പെടുന്നതുവരെയുള്ള ചടങ്ങുകൾ കൊട്ടാരത്തിലെ അശുദ്ധിയില്ലാത്ത മറ്റംഗങ്ങലായിരിക്കും നിർവഹിക്കുന്നതെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *