തിരുവനന്തപുരം: നെയ്യാറ്റിന്‍കര കമുകിന്‍കോട്ടില്‍ ഒന്‍പതാം ക്ലാസുകാരി തുങ്ങിമരിച്ച കേസില്‍ സംഭവത്തിൽ കാമുകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാമുകന് വഴക്കുണ്ടാക്കി പോയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു.
വെള്ളിയാഴ്ച കാമുകനുമായാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.യുവാവുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സഹോദരിയും,കാമുകനായ ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ ജോമോൻ മുങ്ങി.
മരിച്ച കുട്ടിയ കാമുകന് ശല്ല്യം ചെയ്യുന്നതായും കാണിച്ച് വീട്ടുകാർ നേരത്തെ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ആത്മഹത്യത്യക്ക് കാരണമായത് കാമുകനായ ജോമോന് മര്‍ദിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.