കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭ സ്പിക്കര് പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.ഇയാളെ ഒന്‍പത് മണിക്കൂറലധികമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് ഇന്ന് രാവിലെയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
കസ്റ്റംസ് മൂന്നാമത് നല്കിയ നോട്ടീസിനെ തുടർന്നാണ് അയ്യപ്പന് ചോദ്യംചെയ്യലിനായി ഹാജരായത്. സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തു നല്‍കിയിരുന്നു, എന്നാല്‍ സ്റ്റാഫ് അംഗമായ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.