Kerala

ശോഭാ സുരേന്ദ്രനെ തള്ളി ബി.ജെ.പിയുടെ പ്രാഥമിക സാധ്യതാ പട്ടിക; സെന്‍കുമാറും ജേക്കബ് തോമസും പട്ടികയില്‍ ഇടം പിടിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ. ബി.ജെ.പിയുടെ സാധ്യതാപട്ടിക പാർട്ടി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സംസ്ഥാന ഘടകം സമർപ്പിച്ചത്.എന്നാൽ ഈ തവണ പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാല്‍ മത്സരരംഗത്തുണ്ടാകില്ല. അദ്ദേഹം തന്നെ മത്സരിക്കാനില്ലെന്ന് നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാൽ ആദ്യഘട്ട സാധ്യത പട്ടികയിൽ ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, സി.കൃഷ്ണകുമാര്‍, സന്ദീപ് വാരിയര്‍ എന്നിവരെക്കൂടാതെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.ബി.ജെ.പി പക്ഷത്തുള്ള മുന്‍ ഡിജിപിമാരായിരുന്ന ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന സി.വി.ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *