Kerala

തിരൂരിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

മലപ്പുറം:റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.തിരൂര്‍ പൂക്കയിലിന് സമീപത്ത് 20 സെന്റീ മീറ്റര്‍ ഉയരത്തിലുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.പ്രധാന റോഡിൽ പൂക്കയില്‍ സിറ്റി പാര്‍ക്ക് ഹോട്ടലിന് സമീപത്തെ റോഡ് സൈഡിലാണ് ചെടി വളർന്ന് നിൽക്കുന്നത്.പൂക്കയില്‍ കേന്ദീകരിച്ച് വലിയ തോതിലുള്ള ലഹരിമാഫിയ സംഘം പ്രവര്‍ത്തിക്കുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് തിരൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ.സജിത പറഞ്ഞു.

എക്സൈസ് സ്ഥലത്ത് എത്തി ചെടി പറിച്ചു കൊണ്ടുപോയി.ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരം തകൃതിയായി നടക്കുന്ന മേഘലയാണ് ഇവിടം.നിരവധി കേസുകൾ ഇതിനോടകം തന്നെ എക്സൈസും, പോലീസും പിടിച്ചിട്ടുണ്ട്.ഈ ലോക്ക് ഡൗൺ കാലത്ത് തന്നെ കൂടുതൽ ലഹരി കടത്ത് കേസ് റിപ്പോർട്ട് ചെയ്തതും മലപ്പുറം ജില്ലയിലാണ്.
ലഹരി കടത്ത് തടയാൻ പോലീസിന്റെയും എക്സൈസിന്റെയും രഹസ്യ സ്ക്വഡുകൾ സജ്ജീവമായി പ്രവർത്തിക്കുന്നുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം ഫസലുറഹ്മാന്‍,പ്രിവന്‍െറീവ് ഓഫീസര്‍ കെ.എം ബാബുരാജ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.വി ജയകൃഷ്ണന്‍,എം.എം ദിദിന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *