Kerala

സംസ്ഥാനത്തെ അപമാനിച്ചു;അഴിമതിയും ധൂർത്തും നടത്തിയ ആളാണ് സ്പീക്കറെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:നിയമസഭ സ്‌പീക്കറുടെ അഡീഷണൽ പിഎ അയ്യപ്പനെ കസ്റ്റംസ് വിളിച്ചുവരുത്താതിരിക്കാൻ നിയമത്തിന്‍റെ പഴുത് ദുരുപയോഗം ചെയ്ത സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സംസ്ഥാനത്തെയാണ് അപമാനിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എംഎൽഎമാർക്ക് മാത്രം കിട്ടുന്ന സുരക്ഷ ഏത് സാഹചര്യത്തിലാണ് പി എയ്ക്ക് ലഭിക്കുന്നത്?
സ്പീക്കർ അന്വേഷണത്തിന്റെ തുടക്കം മുതലേ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സ്പീക്കർ എത്ര ഭയപ്പെടുന്നത്? ധൈര്യമുണ്ടെങ്കിൽ അന്വേഷണം നേരിടുകയല്ലേ ചെയ്യേണ്ടത്? ശ്രീരാമകൃഷ്ണൻ സ്വന്തം ഓഫീസിനെയും സ്പീക്കർ സ്ഥാനത്തെയും ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. അഴിമതിയും ധൂർത്തും നടത്തിയ ആളാണ് സ്പീക്കർ. ആ അഴിമതി എത്ര മൂടി വെക്കാൻ ശ്രമിച്ചാലും പുറത്തുവരും. അതിന് വേണ്ടിത്തന്നെയാണ് വീണ്ടും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി എം ഉമ്മർ എംഎൽഎ നോട്ടീസ് നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *