Kerala

ഡോളര്‍ കടത്ത്;സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുന്നില്‍ ഹാജരാകും

കൊച്ചി : ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും.കസ്റ്റംസ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അയ്യപ്പന് നോട്ടീസ് നൽകിയിരുന്നു.കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഇത് മൂന്നാം തവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകുന്നത്.

ചോദ്യം ചെയ്യലിനായി അടുത്ത ദിവസം തന്നെ ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസിലെ നിർദേശം.ആദ്യം ഓഫീസ് വിലാസത്തിലേക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്‌പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രം അനുമതി മതിയെന്നാണ് കസ്റ്റംസ് അറിയിച്ചത്.

എന്നാൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന നിയമസഭ സെക്രട്ടറിയുടെ കത്തിനെ സ്പീക്കർ ശ്രീരാമകൃഷ്ണൻ അടക്കം ന്യായീകരിച്ചു.നിയമസഭയുടെ പരിധിയിൽ വരുന്ന ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയയ്ക്ക് സ്പീക്കറുടെ അനുമതി ആവശ്യമാണെന്നാണ് ചട്ടം 165 പറയുന്നത്.ഈ ചട്ടം എംഎൽഎമാർക്കു മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. അതു ചൂണ്ടിക്കാട്ടി കസ്റ്റംസിന് കത്തയയ്ക്കുകയാണ് ചെയ്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *