Kerala

ഇർഷാദി​​ന്റെ കൊലപാതകം;തുടർച്ചയായ രണ്ടാം ദിവസവും തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

മലപ്പുറം:എടപ്പാള്‍ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയറും ഇര്‍ഷാദിന്റെ വസ്ത്രങ്ങളും വാച്ചും ഫോട്ടോയും അന്വേഷകസംഘം കണ്ടെടുത്തു.തുടര്‍ച്ചയായ രണ്ടാം ദിവസവും അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചു.ഒന്നാംപ്രതി സുഭാഷുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.

എടപ്പാള്‍ പന്താവൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതി സുഭാഷുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചു.പ്രതിയുമായി ആനക്കര നീലിയാട് ഭാഗത്താണ് തെളിവെടുപ്പ് നടത്തിയത്.ഡ്രസ്സും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കയറും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പിനെത്തിയത്.നീലിയാട് ആനക്കര റോഡില്‍ നിന്നുമാണ് ബാഗില്‍ ആക്കി ഉപേക്ഷിച്ച ഇര്‍ഷാദിന്റെതെന്ന് കരുതുന്ന വസ്ത്രങ്ങള്‍,വാച്ച്, അടക്കമുള്ളവ പോലീസ് കണ്ടെത്തി.ആധാര്‍ കാര്‍ഡ് അടക്കമുള്ള വിവിധ രേഖകളും പോലീസ് കണ്ടെടുത്തു.കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന പ്ലാസ്റ്റിക് കയറും സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തി.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *