തിരുവനന്തപുരം:കോവിഡ് മാനദണ്ഡങ്ങൾ കട്ടിൽ പറത്തി കേരള സർവകലാശാല ആസ്ഥാനത്ത് സ്പോട്ട് അഡ്മിഷൻ.എവിടെ തടിച്ച് കൂടിയത് ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ്. സംഭവം വാർത്തകളിൽ ഇടം പിടിച്ചതോടെ പൊലീസ് ഇടപെട്ട് സ്പോട്ട് അഡ്മിഷൻ നിർത്തിവെപ്പിച്ചു.
മുഴുവൻ ഡിഗ്രി കോഴ്സുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഒരേ ദിവസം തന്നെ പ്രവേശനം വച്ചതാണ് ആൾക്കൂട്ടത്തിന് ഇടയാക്കിയത്.പുതിയ സ്പോട്ട് അഡ്മിഷൻ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.
എത്തിയവർക്ക് ഇരിക്കാൻ പോലും സൗകര്യം ഒരുക്കാതെയാണ് ആയിരക്കണക്കിന് വിദ്യാർഥികളേയും രക്ഷിതാക്കേളേയും വിളിച്ചുവരുത്തിയത്. ഇരിക്കാൻ കൂടി സൗകര്യങ്ങൾ ഇല്ലാതായതോടെ വന്നവർ സാമൂഹിക അകലവും മറന്നു.