Kerala

കോതമംഗലം പള്ളി കേസ്;സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ,ഹർജി 15ന് വീണ്ടും പരിഗണിക്കും

എറണാകുളം: കോതമംഗലം പള്ളി കേന്ദ്ര സേനയായ സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബഞ്ചാണ് തടഞ്ഞത്. ഈ മാസം 15ന് ഹർജി വീണ്ടും പരിഗണിക്കും.

കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കൂടുതൽ സമയം ഇതിന് വേണ്ടി ആവശ്യമാണെന്നും സർക്കാർ അറിയിച്ചു.

അതേസമയം, കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തർക്കം സംസ്ഥാന വിഷയമാണെന്നും ഇതിലേക്ക് കേന്ദ്രസർക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്. പുനഃപരിശോധനാ ഹർജി നൽകുമെന്ന് എഎസ്ജി കോടതിയിൽ വ്യക്തമാക്കി.

പള്ളി തറക്കത്തിൽ പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് ഇരുകൂട്ടരുമായും ചർച്ച നടത്തുന്നുണ്ട്. സംസ്ഥാനം സഹായം ആവശ്യപ്പെട്ടാൽ കേന്ദ്രം അത് പരിഗണിക്കുമെന്നും എഎസ്ജി കോടതിയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *