Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ പിടിയിൽ

പരിയാരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് പിടിയിൽ. കണ്ണൂർ ജില്ലയിലെ പരിയാരത്ത് ഉണ്ടായ ആക്രമണത്തിലാണ് പ്രതികൾ പിടിയിലായത്.ചെറുതാഴം കൊക്കോട്ടെ കുന്നുമ്പ്രത്തെ സി.വി ജിതിന്‍രാജ് (28), സഹോദരന്‍ സി.വി ഷിതിന്‍രാജ് (30), കെ.ഇ വിപിന്‍ (24), കൊക്കോട്ടെ പി.പി വിനേഷ് (24), കെ.വി ശ്രീരാഗ്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊക്കോട്ട് റോഡില്‍വച്ച് ഡിസംബർ 31ന് രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൊക്കോട്ടെ സജീവനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *