Kerala

പരീക്ഷകളെ സധൈര്യം നേരിടാം; പുതിയ പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാലയങ്ങളിലെ പതിവ് അധ്യായന രീതികളിൽ മാറ്റം വരുകയും ഓൺലൈൻ ക്ലാസ് സജീവമാവുകയും ചെയ്തു. ഇതിന്റെ ഫലമായി വിദ്യാർത്ഥികളിൽ ഉടലെടുക്കക്കുന്ന പരീക്ഷ പേടിയകറ്റാൻ പുതിയ പദ്ധതിയുമായി കണ്ണൂർ ജില്ലാ പ​ഞ്ചാ​യ​ത്ത്.ജില്ലയിൽ എ​സ്.​എ​സ്.​എ​ൽ.​സി പരീക്ഷയിൽ വിജയ ശതമാനം വർധിപ്പിക്കാനായി ‘മുകുളം പദ്ധതി’ നടപ്പാക്കി സംസഥാനത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കണ്ണ് ജില്ലാ പഞ്ചായത്തതാണ് ഇത്തവണ ‘ആ​ശ​ങ്ക വേ​ണ്ട അ​രി​കി​ലു​ണ്ട് പ​ദ്ധ​തി’​യുമായി എത്തിയിരിക്കുന്നത്.

വി​ദ്യാ​ർഥി​ക​ളി​ൽ ഉണ്ടാകുന്ന പ​രീ​ക്ഷാ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കാ​നും മാ​ന​സി​ക സം​ഘ​ർഷം കു​റ​ച്ച് വി​ജ​യ ശ​ത​മാ​നം വ​ർധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​വി​ദ്യാ​ർഥി​ക​ൾക്കാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.ഇതിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രാദേശിക പിന്തുണാ സമിതികൾ രൂപീകരിക്കും. ഇരുപരീക്ഷകൾക്കും മുന്നോടിയായി ജനുവരി 15 നകം പ്രാദേശിക സമിതികൾ രൂപീകരിക്കരിക്കാൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ പഞ്ചായത്തംഗങ്ങളുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും യോഗം തീരുമാനിച്ചു.

വി​ദ്യാ​ർഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പരിഹരിച്ച് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽകു​ന്ന​തി​നും പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ൾ മു​ൻകൈ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ പ​റ​ഞ്ഞു. ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രിൻസിപ്പൽ കൺവീനറും ജില്ലാ പഞ്ചായത്തംഗം ചെയർമാനുമായാണ് സമിതി രൂപീകരിക്കുക.എസ് എസ് എൽ സി വിഭാഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനുമാവും. ആദ്യഘട്ടത്തിൽ വാർഡ് മെമ്പർമാരുടെ സഹായത്തോടെ ഓരോ വാർഡിലെയും വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അധ്യാപകരെയും രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്‌കൂളുകളിൽ യോഗം ചേരാനുമാണ് തീരുമാനം. സ്‌കൂൾ കൗൺസലർമാരുടെ സേവനം ഉറപ്പുവരുത്താനും തീരുമാനമായി. ഇതിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ ജില്ലയിൽ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിക്കുമെന്നും പി പി ദിവ്യ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ. ​വി​ജ​യ​ൻ മാ​സ്​​റ്റ​ർ, ഡി.​ഡി.​ഇ സി. ​മ​നോ​ജ് കു​മാ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ർ.​ഡി.​ഡി വി.​എ​ൻ. ശി​വ​ൻ, ഡ​യ​റ്റ് പ്രി​ൻസി​പ്പ​ൽ പ​ത്മ​നാ​ഭ​ൻ മാ​സ്​​റ്റ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ​ഓ​ഡി​നേ​റ്റ​ർ പി.​വി. പ്ര​ദീ​പ​ൻ, എ​സ്.​എ​സ്.​കെ പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ. ​അ​ശോ​ക​ൻ, ലൈ​ഫ് മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ കെ. ​അ​നി​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *