Kerala

കോവിഡ് വാക്സിനേഷൻ;കണ്ണൂരില്‍ നാളെ ഡ്രൈ റണ്‍

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി വീണ്ടും ഡ്രൈ റൺ നടത്താൻ തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഡ്രൈ റൺ വെള്ളിയാഴ്ച നടക്കും. യഥാർഥ വാക്സിനേഷൻ പ്രക്രിയയിൽ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുന്ന പ്രകിയയാണ് ഡ്രൈ റൺ. ജില്ലാ ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം, ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്.ഡ്രൈ റണ്ണിന് ഓരോ സ്ഥലങ്ങളിലും ഓരോ നോഡൽ ഓഫിസർമാർ വീതം നേതൃത്വം നൽകും. തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകരിലാണ് ഡ്രൈ റൺ നടത്തുക.

കുത്തിവെയ്പിനുള്ള സ്ഥലം കണ്ടെത്തുക, നോഡൽ ഓഫിസറെ കണ്ടെത്തുക, അഞ്ച് അംഗങ്ങൾ അടങ്ങിയ വാക്സിനേഷൻ ടീമിനെ ഒരുക്കുക, 25 ഉപഭോക്താക്കളെ കണ്ടെത്തുക, വാക്സിനേഷൻ സ്ഥലം ഒരുക്കുക, ഉപഭോക്താക്കൾക്കുള്ള കാത്തിരിപ്പ് മുറി സജ്ജീകരിക്കുക, വാക്സിനേഷൻ മുറി സജ്ജമാക്കുക, നിരീക്ഷണ മുറി ഒരുക്കുക എന്നിങ്ങനെയുള്ള പ്രക്രിയകളെല്ലാം ഡ്രൈ റൺ സമയത്ത് പരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിച്ച് പൂർണ്ണ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *