Kerala

പന്തളത്തെ കനത്ത തോൽവി;കടുത്ത നടപടിയുമായി സിപിഎം,ഏരിയ സെക്രട്ടറിയെ നീക്കി

പത്തനംതിട്ട:പന്തളം നഗരസഭയിൽ സിപിഎം ഏറ്റ കനത്ത തോൽവിൽ നടപടി.ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് നീക്കി.പകരം ചുമതല ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷ കുമാറിന് നൽകി. സിപിഎം സംസ്ഥാന സമിതിയുടെ നിർദേശത്തെ തുടർന്നാണ് ജില്ലാ നേതൃയോഗത്തിന്റെ നടപടി.

സംഘടനാപരമായി നഗരസഭയിൽ ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും കരണമായെന്നാണ് വിലയിരുത്തൽ.സിപിമ്മിന്റെ പ്രചാരണത്തിൽ പോരായ്മകളുണ്ടായി. ഭൂരിപക്ഷ സമുദായ ധ്രുവീകരണം മുന്നേ കണ്ടെത്തി പരിഹാരം കാണുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായും വിലയിരുത്തി.

കൂടാതെ നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനേയും മാറ്റി. 2015-ൽ 15 സീറ്റുകളോടെ പന്തളം നഗരസഭയിൽ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകളിൽ ഒതുങ്ങേണ്ട അവസ്ഥ വന്നിരുന്നു.നഗരസഭയിൽ ഏഴ് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്.

പാലാക്കാടിന് ശേഷം ബിജെപി അധികാരം പിടിച്ചെടുക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം. ബിജെപിയുടെ ഈ മിന്നും വിജയം സംസ്ഥാനത്തും ദേശിയ തലത്തിലും ശ്രദ്ധ നേടിയതോടെയാണ് കടുത്ത നടപടികളിലേക്ക് സിപിഎം കടന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *