Kerala

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നു;നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെ വൈറ്റില മേൽപാലത്തിൽ ബാരിക്കേഡ് നീക്കി‌ വാഹനങ്ങൾ കയറ്റി വിട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെ ചിലർ ബാരിക്കേഡ് മാറ്റി ആലപ്പുഴ ഭാഗത്തു നിന്നു വന്ന വാഹനങ്ങൾ കടത്തിവിടുകയായിരുന്നു.എന്നാൽ പാലത്തിന്റെ മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുടുങ്ങി.പാലത്തിൽ ഇത് വലിയ ​ഗതാ​ഗതകുരുക്കിന് ഇടയാക്കി.

അറ മണിക്കൂറോളം നേരം കാറുകളും ലോറികളും അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ കുരുങ്ങിയത്. പാലത്തിൽ അതിക്രമിച്ചു കടന്നതിനു 10 വാഹന ഉടമകൾക്കെതിരെ മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതുമരാമത്ത് വകുപ്പ് നൽകിയ പരാതിയിലാണ് കേസ്.

വി ഫോർ കൊച്ചി എന്ന സംഘടനയാണു പാലം തുറന്നു നൽകിയത്. വാഹനങ്ങൾ കടത്തിവിട്ടതിന് വി ഫോർ കേരള അംഗങ്ങളായ നാലു പേർ അറസ്റ്റിൽ. വി ഫോർ കേരള കോർഡിനേറ്റർ നിപുൻ ചെറിയാൻ, ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരാണ് പിടിയിലായത്.അർധരാത്രി കാക്കനാട്ടെ ഫ്ലാറ്റ് നാൽപതോളം പോലീസുകാർ വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത വി ഫോർ കൊച്ചി എന്ന സംഘടനയുടെ ആളുകൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ പാലം സമരത്തിലായിരുന്നെങ്കിലും പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *