Kerala

കേരളത്തിലെ മൂന്ന് ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു;എറണാകുളം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം

കേരളത്തിൽ മൂന്നു ജില്ലകളില്‍ കൊറോണ നിരക്കുയരുന്നു.,എറണാകുളം വയനാട്, പത്തനംതിട്ട ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായിട്ടാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എറണാകുളത്ത് സ്ഥിതി ഗുരുതരമാണ്.

കൊറോണ വ്യാപനം കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ ആഴ്ചകളിൽ ആശങ്കയുയര്‍ത്തി നിരക്കുയരുന്നത്. വയനാട് ജില്ലയിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 അതികം ആളുകൾക്ക് കോവിഡ് പോസിറ്റീവ് ആണ്.

പത്തനംതിട്ട ജില്ലയിൽ 11.6 ആണ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്. കൂടാതെ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും രോഗികളുടെ എണ്ണം കൂടി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര്‍ അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

മറ്റ് രോഗങ്ങൾ അലട്ടുന്നവരിൽ കോവിഡ് ബാധിച്ചുള്ള മരണ നിരക്കും വർധിച്ചു.ഇത്തരത്തിൽ 2948 പേരാണ് മരിച്ചത്.പോളിയോ തുളളി മരുന്ന് വിതരണം കണ്ടെയിന്‍മെന്റ് സോണുകളില്‍ നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *