Kerala

സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; നാളെ ഹാജരാകണം

കൊച്ചി: കേരള നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടീസ് നൽകി കസ്റ്റംസ്.കൊച്ചി കസ്റ്റംസ് ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. ഡോളർ കടത്ത് കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പൻ രാവിലെ പ്രതികരിച്ചിരുന്നു.

ഇന്നു രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നായിരുന്നു കസ്റ്റംസ് നിർദേശം .കോൺസുലേറ്റ് ഓഫീസിൽ ഡോളർ അടങ്ങിയ ബാഗ് എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് സ്വപ്‌നയും സരിത്തുമാണ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശിച്ചത്.

സ്വർണക്കടത്ത് പ്രതികളായ സ്വപ്‌നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.ഇന്നത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *