Kerala

കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

തി​രു​വ​ന​ന്ത​പു​രം: ഉപേക്ഷിക്കപ്പെട്ട നിലയിൽ കൊ​ല്ല​ത്ത് ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മരണമടഞ്ഞത്.

കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ഊ​ഴാ​യി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​പ​റ​മ്പി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ക​രി​യി​ല​യ്ക്കി​ട​യി​ൽ ഉ​പേ​ക്ഷിക്കപ്പെട്ട നി​ല​യി​ൽ കുഞ്ഞിനെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് എത്തിയ വീ​ട്ടു​ട​മ​യാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.പോ​ലീ​സ് എത്തി കു​ട്ടി​യെ കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാറ്റുകയായിരുന്നു. മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ആ​ണ്‍​ക്കു​ഞ്ഞ് ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അറിയിച്ചിരുന്നു.കേസെടുത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *