Kerala

സംസ്ഥാനത്ത് മദ്യ വില കൂടുന്നു;ലി​റ്റ​റി​ന് 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം:മ​ദ്യ​ത്തി​ന്‍റെ വി​ല വീ​ണ്ടും വർധിക്കാൻ സാധ്യത. ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ കൂടിയേക്കുമെന്നാണ് ലഭിക്കുന്ന സൂ​ച​ന.ബ​വ്കോ മ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല കൂട്ടണമെന്നാവശ്യപ്പെട്ട് സ​ര്‍​ക്കാ​രിന് ശി​പാ​ര്‍​ശ ന​ല്‍​കി. അ​ടി​സ്ഥാ​ന​വി​ല​യു​ടെ ഏ​ഴു ശ​ത​മാ​നം വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ ശി​പാ​ര്‍​ശ സമർപ്പിച്ചിരിക്കുന്നത്.

സ്പി​രി​റ്റ് അടക്കമുള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​കൂ​ടി​യ​തി​നാ​ല്‍ മ​ദ്യ​ത്തി​ന്‍റെ വി​ല​ കൂട്ടണമെന്ന് മ​ദ്യ​ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിനെ തുടർന്നാണ് അ​ടി​സ്ഥാ​ന​വി​ല​യു​ടെ ഏ​ഴു​ശ​ത​മാ​നം വ​ര്‍​ധ​ന​യ്ക്കു സ​ര്‍​ക്കാ​രി​നോ​ടു ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *