സർക്കാർ സർവീസിലെ എല്ലാ കരാർ ജീവനക്കാർക്കും പ്രസവാവധി അനുവദിച്ചു.ആറ് മാസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്.180 ദിവസം മുഴുവൻ ശമ്പളത്തോടെയും പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒരു വർഷത്തിലതികം കരാർ ജോലി ചെയ്യുന്നവർക്ക് മാത്രമായിരുന്നു നേരത്തെ പ്രസവാവധി അനുവദിച്ചിരുന്നത്.
2018 ഫെബ്രുവരി 27 മുതൽ മുൻകാര പ്രാബല്യത്തോടെയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.180 ദിവസത്തിനു മുൻപ് കരാർ കാലാവധി അവസാനിച്ചാൽ അതുവരെയായിരിക്കും അവധി.