Kerala

ഡോളര്‍ കടത്ത് കേസ്;സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായില്ല

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച നിയമസഭ സ്പീക്കരുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രറി കെ അയ്യപ്പൻ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പൻ പ്രതികരിച്ചു.

ഇന്നു രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നായിരുന്നു കസ്റ്റംസ് നിർദേശം .കോൺസുലേറ്റ് ഓഫീസിൽ ഡോളർ അടങ്ങിയ ബാഗ് എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് സ്വപ്‌നയും സരിത്തുമാണ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശിച്ചത്.

സ്വർണക്കടത്ത് പ്രതികളായ സ്വപ്‌നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.ഇന്നത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസിന്റെ നീക്കം.

ഇരുവരും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കർ ഉൾപ്പെടെ പല പ്രമുഖരുടെയും പേരുകളുണ്ട് .കസ്റ്റംസിന് നൽകിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

അതേസമയം സ്വർണക്കടത്ത് കേസിൽ സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണൻറെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും. ഹരികൃഷ്ണൻ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *