പുതു വർഷത്തിലും സംസ്ഥാനത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തുടരുകയാണ്.കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ സ്വർണവും വിദേശ കറന്സിയുമടക്കം പിടികൂടിയ നിരവധി കേസുകളാണ് ഉണ്ടായിരിക്കുന്നത്.കസ്റ്റംസ് പരിശോധന കർശനമായി നടക്കുന്നുണ്ടെങ്കിൽ സ്വർണം കടത്തതാണ് ശ്രമിക്കുന്നവരുടെ എണ്ണം ഈ വർഷവും വർധിച്ചു വരികയാണ്.
എന്നാൽ കഴിഞ്ഞ വർഷം കണ്ണൂർ വിമാന താവളം വഴി കടത്താൻ ശ്രമിച്ചത് 21.31 കോടി രൂപയ്ക്ക് തുല്യമായ 45.962 കിലോ സ്വർണം.എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജനുവരി 12ന് മസ്കത്തിൽ നിന്നെത്തിയ നാദാപുരം സ്വദേശിയാണു കഴിഞ്ഞ വർഷം ആദ്യം കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം നടത്തിയത്.എന്നാൽ ഇയാൾ കസ്റ്റംസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.ഇയാളിൽ നിന്ന് 18.35 ലക്ഷം രൂപയ്ക്കു തുല്യമായ 575 ഗ്രാം സ്വർണമാണ് പിടികൂടി.എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഡിസംബർ 26ന് എത്തിയ കാസർകോട് സ്വദേശിയാണ് കഴിഞ്ഞ വർഷം അവസാനമായി സ്വർണം കടത്താൻ ശ്രമം നടത്തിയത്ത്. 21.84 ലക്ഷം രൂപയ്ക്ക് തുല്യമായ 290 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നു കസ്റ്റംസ് പിടികൂടിയത്.ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം 2 മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 23നു വീണ്ടും സ്വർണക്കടത്ത് ശ്രമങ്ങൾ വീണ്ടും തുടങ്ങുന്നത്.
കോവിഡ് മഹാമാരിക്കിടയിലും 3 മാസത്തിനിടയിൽ ചാർട്ടേഡ് വിമാനം വഴി 5.12 കോടിയുടെ സ്വർണംകടത്തി. പേസ്റ്റ് രൂപത്തിലാക്കിയാണ് 90 ശതമാനം പേരും സ്വർണം കടത്താൻ ശ്രമിക്കുന്നത്. ശരീരത്തിലും കളിപ്പാട്ടങ്ങളിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും അടിവസ്ത്രങ്ങളിലും ചെക്ക്-ഇൻ ബാഗുകളിലും വരെ ഒളിപ്പിച്ചു കടത്താൻ വിദഗ്ധ ശ്രമം നടത്തിയവർ കസ്റ്റംസിന്റെ കർശന പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
നവംബർ മാസത്തിൽ മാത്രം 10 ശ്രമങ്ങളാണ് കസ്റ്റംസ് പൊളിച്ചത്.കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സ്വർണവേട്ട ഫെബ്രുവരി 19ന് 1.24 കോടി വില വരുന്ന 3.5 കിലോഗ്രാം സ്വർണം പിടികൂടിയതാണ് .